ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുവണ്ണാമലൈയിലാണ് 21 കാരിയായ വിദേശവനിതയെ മയക്ക് മരുന്ന് നല്‍കിയശേഷം കൂട്ടബലാത്സംഗം ചെയ്തു. തിരുവണ്ണാമലയിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ വച്ചാണ് റഷ്യന്‍ യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
തിങ്കളാഴ്ച അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്ന ആള്‍ അടക്കം പോലീസ് ആറു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
മുഖത്തും കൈകളിലും കടിയേറ്റതിന്റെ പാടുണ്ട്. അരയ്ക്ക് മുകളിലേക്ക് വിവിധ സ്ഥലങ്ങളില്‍ നഖമുപയോഗിച്ച് മാന്തിപ്പറിച്ചതിന്റെയും പാടുകളുണ്ട്. ഇവരെ ക്രൂരമായി ലൈംഗീക പീഡനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇവരെ പീഡിപ്പിച്ച അപാര്‍ട്ട്‌മെന്റില്‍ നിന്നും മയക്കുമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടി തന്നെയാണ് ശനിയാഴ്ച രാത്രി അപ്പാര്‍ട്ടുമെന്റിലേക്ക് ക്ഷണിച്ചതെന്ന് പിടിയിലായ ഒരാള്‍ പോലീസിന് മൊഴി കൊടുത്തു. തങ്ങള്‍ തമ്മില്‍ പരസ്പര സമ്മതത്തോടുകൂടിയ ലൈംഗീകബന്ധമാണ് നടന്നതെന്നും ഇയാള്‍ പറഞ്ഞു. പഴവും പച്ചക്കറിയും വാങ്ങുന്നതിനായി പുറത്തേക്ക് പോയി തിരികെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയേയാണ് കണ്ടതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇയാള്‍ പോലീസില്‍ മൊഴികൊടുത്തു.
ബലാത്സംഗം അന്യായമായി തടവില്‍ വയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തതായി തിരുവണ്ണാമലൈ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ ജെ. ഇളവരസി പറഞ്ഞു.
from mangalam.com https://ift.tt/2Nlnj4r
via IFTTT
No comments:
Post a Comment