പാല: കനത്ത മഴയില്‍ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത യാത്രാസംഘത്തിന് നേരെ ഗുണ്ടാക്രമണം. പാലാ കോട്ടയം റോഡില്‍ കടയത്തുവെച്ചാണ് ആള്‍ക്കുട്ടം വാഹനം തടയുകയും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് അസഭ്യം പറയുകയും ചെയ്തു.
തൃശ്ശൂരില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കടയത്ത് വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന ആള്‍ക്കൂട്ടം വാഹനം തടയുകയും അസഭ്യം പറയുകയുമായിരുന്നു.
കൂവി വിളിച്ചുകൊണ്ട് വാഹനത്തിലേക്ക് വെള്ളം കോരി ഒഴിക്കുകയും അസഭ്യം പറയുകയും ചെയ്തു. വാഹനം നിന്നു പോകാതിരിക്കാന്‍ വോഗത്തില്‍ പോയതാണ് അക്രമികളെ ചൊടിപ്പിച്ചത്.
വാഹനത്തിന്റെ നമ്പര്‍പ്ലെറ്റ് ഊരി എറിയുകയും ബോണറ്റിലും വാതിലും അടിച്ചു ചളുക്കുകയും ചെയ്തു. കാറില്‍ ഘടിപ്പിച്ചിരുന്ന ഡാഷ് ക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഭയന്ന് ഒപ്പമുള്ള സ്ത്രീകള്‍ കരഞ്ഞുവിളിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും. ഗ്ലാസ് തുറന്നപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ളവരുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുകയും ചെയ്തുവെന്നും ശരത്ത് പറയുന്നു.
from mangalam.com https://ift.tt/2LtLAVA
via IFTTT
No comments:
Post a Comment