ഇടുക്കിയില്‍ പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി, 17 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു ; അഞ്ചേക്കന്‍ സ്ഥലം ഒലിച്ചുപോയി, വെള്ളപ്പൊക്കത്തില്‍ പാലാ നഗരം പൂര്‍ണമായി ഒറ്റപ്പെട്ടു - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 17 July 2018

ഇടുക്കിയില്‍ പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി, 17 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു ; അഞ്ചേക്കന്‍ സ്ഥലം ഒലിച്ചുപോയി, വെള്ളപ്പൊക്കത്തില്‍ പാലാ നഗരം പൂര്‍ണമായി ഒറ്റപ്പെട്ടു

കട്ടപ്പന: വെള്ളപ്പൊക്കത്തില്‍ പാലാ നഗരം പൂര്‍ണമായി ഒറ്റപ്പെട്ടു. പാലായില്‍നിന്നു കോട്ടയം, തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങി. ചങ്ങനാശേരി-ആലപ്പുഴ റോഡിലും വെള്ളം കയറി ഗതാഗതം മുടങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി രണ്ടുകോടിയുടെ നഷ്ടം കണക്കാക്കുന്നു.

ഇടുക്കിയില്‍ പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 17 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഞ്ചേക്കറോളം സ്ഥലം ഒലിച്ചുപോയി. വണ്ടിപ്പെരിയാറിലെ ഉരുള്‍പൊട്ടലില്‍ പ്രശസ്ത ഐക്കണ്‍ പള്ളിയായ കീരിക്കര സെന്റ് ആന്റണീസ് പള്ളിക്കു കേടുപാടുണ്ടായി. കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. വനത്തില്‍ കനത്തമഴ തുടരുന്നതിനാല്‍ നെയ്യാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഒന്‍പതിഞ്ച് തുറന്നു. കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ തൂക്കുപാലം ടൗണിലെ വ്യാപര സ്ഥാപനങ്ങളില്‍ വെള്ളം കയറി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കാന്തിപ്പാറ മങ്ങാതൊട്ടി, ചേമ്പളം, കവുന്തി, കടശിക്കടവ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ കാക്കിക്കവലയിലും നെല്ലിമലയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇന്നലെ പെയ്ത മഴയില്‍ രണ്ടടിയോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഇതോടെ വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യം കേന്ദ്രം, ബീവറേജസ് ഔട്ട്‌ലെറ്റ് എന്നിവിടങ്ങളിലും 50-ല്‍പ്പരം വീടുകളിലും വെള്ളം കയറി. മലമുകളിലുള്ള സ്വകാര്യ വ്യക്തികളുടെ ചെക്ക്ഡാമുകള്‍ തുറന്നുവിട്ടതാണ് ദേശീയപാതയില്‍ വെള്ളം കയറാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ വെള്ളംകയറി സിഗ്നല്‍ സംവിധാനം തകരാറായതു ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. ഒമ്പതു പാസഞ്ചറുകള്‍ റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറുകള്‍ െവെകി. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ആലപ്പുഴ ചന്തിരൂരില്‍ മംഗലാപുരം-കൊച്ചുവേളി എക്‌സ്പ്രസിനു മുകളില്‍ മരം വീണ് എറണാകുളം-ആലപ്പുഴ െലെനില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

കണ്ണൂര്‍ കൂത്തുപറമ്പ് മാലൂരില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്കു ഗുരുതരപരുക്കേറ്റു. തലശേരി, തലായി, ചാലില്‍, പെട്ടിപ്പാലം, നായനാര്‍ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മലബാറിലെ ആദിവാസി ഊരുകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. തൊടുപുഴ നാളിയാനിക്കു സമീപം കോഴിപ്പള്ളിയില്‍ മണ്ണിടിഞ്ഞ് ആദിവാസി വിഭാഗത്തില്‍പെട്ട നൂറ്റമ്പതു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിനെ ത്തുടര്‍ന്ന് രണ്ടു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 2013ല്‍ മണ്ണിടിച്ചില്‍ അനുഭവപ്പെട്ട പ്രദേശത്തു തന്നെയാണ് ഇത്തവണയും മണ്ണിടിഞ്ഞത്. ഇതോടെ കോഴിപ്പിള്ളി നാളിയാനി പ്രദേശത്തുള്ളവര്‍ക്ക് തൊടുപുഴയിലേക്കുള്ള യാത്ര സാധ്യമാകാതെ വന്നിരിക്കുകയാണ്.



from mangalam.com https://ift.tt/2zHxOxa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages