നവമാധ്യമങ്ങളില്‍ താരമായ സുന്ദരി മോഷ്ടാവ് അറസ്റ്റില്‍ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

നവമാധ്യമങ്ങളില്‍ താരമായ സുന്ദരി മോഷ്ടാവ് അറസ്റ്റില്‍

കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ താരമായ സുന്ദരി മോഷ്ടാവ് പോലീസ് പിടിയില്‍. ജ്വലറിയില്‍ സെയില്‍സ്മാനോട് സംസാരിക്കുന്നതിനിടയില്‍ പുഞ്ചിരിച്ചുകൊണ്ട് മാല അടിച്ചുമാറ്റുന്ന സുന്ദരിയുടെ സിസിടിവി ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ജ്വലറികളില്‍ മോഷണം പതിവാക്കിയ ചിറ്റാര്‍ സീതത്തോട് സ്വദേശിനി സുമിയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണം വാങ്ങുവാന്‍ എന്ന പറഞ്ഞ് ജ്വലറിയില്‍ എത്തി ജീവനക്കാരുമായി സൗഹൃദ സംഭാഷണം നടത്തി ആരും ശ്രദ്ധിക്കാതിരിക്കുന്ന സമയത്ത് ആഭരണം മോഷ്ടിക്കുകയുമാണ് സുമിയുടെ രീതി.

താരതമ്യേന തൂക്കം കുറഞ്ഞ ആഭരണങ്ങള്‍ മാത്രമാണ് അവര്‍ മോഷ്ടിക്കാറുള്ളത്. പിടിക്കപ്പെടുകയാണെങ്കില്‍ കുറ്റം ഏറ്റുപറഞ്ഞ് സ്വര്‍ണം തിരികെ ഏല്‍പ്പിക്കുകയും ചെയ്യും.

ഇവര്‍ മറ്റൊരു ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നപ്പോഴാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



from mangalam.com https://ift.tt/2K4ItGM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages