ജബല്‍പ്പൂര്‍: അധ്യാപകര്‍ ശാസിച്ചെന്ന കാരണം പറഞ്ഞ് കുട്ടികള്‍ ആത്മഹത്യ ചെയ്താല്‍ അതിന് അധ്യാപകരുടെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അധ്യാപകര്‍ കുട്ടികള്‍ ശാസിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല. വീടുവിട്ട് സ്‌കൂളിലേയ്ക്ക് പോകുന്നത് വിദ്യയ്‌ക്കൊപ്പം നല്ല സ്വഭാവവും ശീലങ്ങളും ലഭിക്കാന്‍ കൂടിയാണ്. അനുസരണക്കേട് കാണിച്ചാല്‍ ഗുരു തിരുത്തും. സ്വന്തം മക്കളെപ്പോലെ കണ്ട് ചിലപ്പോള്‍ ശാസിക്കും. അതിന് ആത്മഹത്യ ചെയ്യാന്‍ നിന്നാല്‍ എങ്ങനെ ശരിയാകും. അധ്യാപകര്‍ ക്രൂരരാണെങ്കില്‍ അതിനെതിരെ പരാതി നല്‍കാന്‍ ഇപ്പോള്‍ സംവിധാനങ്ങളുമുണ്ട്' കോടതി പറഞ്ഞു.
പ്രിന്‍സിപ്പള്‍ വഴക്കു പറഞ്ഞെന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ പത്താം €ാസുകാരിയായ കുട്ടി തൂങ്ങി മരിച്ചിരുന്നു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
'കുട്ടികളെ ഭയന്ന് അധ്യാപകര്‍ക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കരുത്. ശിക്ഷണവും തിരുത്തലും വേണ്ടയിടത്ത് നമ്മുടെ കുട്ടികള്‍ക്ക് അതു ലഭിക്കണം.' കോടതി പറഞ്ഞു. 2017 നവംബര്‍ 14നാണ് ഹര്‍ജിക്കാരന്റെ ബന്ധുവായ കുട്ടി ആത്മഹത്യ ചെയ്തത്. €ാസ് തീരും മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിന് പുറത്ത് കറങ്ങി നടന്ന കുട്ടിയെ പ്രിന്‍സിപ്പല്‍ കാണുകയും വഴക്കു പറയുകയുമായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണം.
from mangalam.com https://ift.tt/2tv92Kg
via IFTTT
No comments:
Post a Comment