വാഷ്‌റൂമില്‍ 14 കാരന് കുത്തേറ്റത് 10 തവണ, കഴുത്തറുത്തു ; സ്‌കൂളിനടുത്ത ക്ഷേത്രത്തിന് മുകളില്‍ നിന്നും ആയുധവും ഒരു ടിന്‍ മുളകുപൊടിയും ; ഗുജറാത്തില്‍ ഒമ്പതാംക്‌ളാസ്സുകാരനെ കൊന്നത് പത്താംക്‌ളാസ്സുകാരന്‍ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

വാഷ്‌റൂമില്‍ 14 കാരന് കുത്തേറ്റത് 10 തവണ, കഴുത്തറുത്തു ; സ്‌കൂളിനടുത്ത ക്ഷേത്രത്തിന് മുകളില്‍ നിന്നും ആയുധവും ഒരു ടിന്‍ മുളകുപൊടിയും ; ഗുജറാത്തില്‍ ഒമ്പതാംക്‌ളാസ്സുകാരനെ കൊന്നത് പത്താംക്‌ളാസ്സുകാരന്‍

വഡോദര: അരനൂറ്റാണ്ടു പഴക്കമുളള സ്‌കൂളില്‍ ഒമ്പതാംക്‌ളാസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പത്താംക്‌ളാസ്സുകാരന്‍. ഗുജറാത്തിലെ വഡോദരയില്‍ ബരണ്‍പുരയിലെ 73 വര്‍ഷം പഴക്കമുള്ള ശ്രീഭാരതി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഒമ്പതാംക്‌ളാസ്സുകാരന്‍ കുത്തേറ്റ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പത്താംക്‌ളാസ്സുകാരന്‍ ആണെന്ന് തിരിച്ചറിഞ്ഞത്്. വെള്ളിയാഴ്ച ഉച്ചയോടെ മൂത്രപ്പുരയില്‍ പോയ വിദ്യാര്‍ത്ഥികളാണ് രക്തം വാര്‍ന്ന നിലയില്‍ മരിച്ചു കിടക്കുന്ന 14 കാരന്‍ ദേവ് തഡ്‌വിയെ കണ്ടെത്തിയത്.

സംഭവത്തിന് പിന്നില്‍ രണ്ടു ദിവസം മുമ്പ് സ്‌കൂളില്‍ പ്രവേശനം കിട്ടിയ പത്താംക്‌ളാസ്സ് വിദ്യാര്‍ത്ഥി ആണെന്നാണ് സംശയം. സിസിടിവി പരിശോധിച്ച പോലീസ് ഈ പയ്യന്‍ ഇരയുമായി വാഷ്‌റൂമിലേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സെക്കണ്ടറി വിഭാഗത്തിന്റെ ക്‌ളാസ്സ് സാധാരണ തുടങ്ങുന്നത് 12 മണിയോടെയാണ്. 11.30 യോടെ വാഷ്‌റൂമിലേക്ക് പോയ കുട്ടികളാണ് ദേവിനെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ അലര്‍ച്ച കേട്ട് മറ്റ് ജീവനക്കാര്‍ ഓടിവരികയും എമര്‍ജന്‍സി സര്‍വീസിലും പോലീസിലും വിവരം അറിയിക്കുകയും ആയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന് തൊട്ടപ്പുറത്തെ ക്ഷേത്രത്തിന്റെ മുകളില്‍ നിന്നും ഒരു സ്‌കൂള്‍ബാഗ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ളില്‍ ഒരു വടിവാളും അരിവാളും ഒരു ബോട്ടില്‍ നിറയെ മുളകുപൊടിയും ഉണ്ടായിരുന്നു. ഇത് കൊലപാതകിയുടേത് ആയിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉദ്യോഗസ്ഥര്‍ പറയുന്നത് രക്തം വാര്‍ന്നാണ് ദേവിന് മരണം സംഭവിച്ചതെന്നാണ്. 10 തവണ കുത്തേറ്റെന്നും കഴുത്തറക്കപ്പെട്ടെന്നും പറയുന്നു. രണ്ടു ദിവസം മുമ്പാണ് ദേവ് ശ്രീ ഭാരതിയില്‍ പഠിക്കാനെത്തിയത്. ദരിദ്രരായ മാതാപിതാക്കള്‍ ആനന്ദിലാണ് താമസിക്കുന്നത്. ചായക്കടയില്‍ ജോലി ചെയ്യുന്ന പിതാവിന് മകനെ പഠിപ്പിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ വഡോദരയിലേക്ക് കൊണ്ടുപോരുകയായിരുന്നു. ദേവിന് ഒരു അനുജത്തി കൂടിയുണ്ട്. കൊല നടന്നതെന്ന് കരുതുന്ന ദിവസം വാഷ്‌റൂമിന് തൊട്ടടുത്തുള്ള രണ്ടു ക്‌ളാസ്സിലും മുഴുവന്‍ പേരും ഹാജരുണ്ടായിരുന്നു. എന്നാല്‍ ഒരാളുടെയും അലര്‍ച്ചയോ ശബ്ദമോ കേട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴുവയസുകാരനായ പ്രദ്യുമ്‌നന്‍ താക്കൂറിനെ കൊന്നതിനു സമാനമാണ് സംഭവം. സെപ്റ്റംബറിലായിരുന്നു ഗുഡ്ഗാവിലെ കുരുതി. സ്‌കൂള്‍ ശൗചാലയത്തില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കേസില്‍ ആദ്യം സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും പതിനാറുകാരനായ സഹവിദ്യാര്‍ഥിയാണു കൃത്യം നടത്തിയതെന്ന് സി.ബി.ഐ. കണ്ടെത്തി. പ്രതിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്ന് പിന്നാലെ ജുവെനെല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ തീരുമാനവും വന്നു. കുട്ടി ഇപ്പോള്‍ വിചാരണ കാത്തുകഴിയുകയാണ്.



from mangalam.com https://ift.tt/2lrefz3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages