''അമ്പേറ്റ മുറിവുകളില്‍ മരുന്നുവെച്ച് അയാള്‍ വീണ്ടും ദ്വീപിലേക്ക് പോയി ; പിറ്റേന്ന് രാവിലെ ഒരു മൃതദേഹം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേക്ക് വലിച്ചു കൊണ്ടു വന്നു കുഴിച്ചിട്ടു'' - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 November 2018

''അമ്പേറ്റ മുറിവുകളില്‍ മരുന്നുവെച്ച് അയാള്‍ വീണ്ടും ദ്വീപിലേക്ക് പോയി ; പിറ്റേന്ന് രാവിലെ ഒരു മൃതദേഹം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേക്ക് വലിച്ചു കൊണ്ടു വന്നു കുഴിച്ചിട്ടു''

''ശനിയാഴ്ച രാവിലെ ഒരാളുടെ ശരീരം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേക്ക് വലിച്ചു കൊണ്ടു വരുന്നത് കണ്ടു. എന്നിട്ട് അത് മണ്ണില്‍ കുഴിച്ചിട്ടു.'' കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചാവുവിനെ ദ്വപില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു വിവരം പോലീസിനെ അറിയിച്ചതും. ദ്വീപിലേക്ക് തന്നെ എത്തിക്കാന്‍ ചാവു ഇവര്‍ക്ക് 25,000 രൂപയാണ് പ്രതിഫലം നല്‍കിയത്. നവംബര്‍ 14 നായിരുന്നു യുഎസിലെ അലബാമ സ്വദേശിയായ ചാവു ഈ ആവശ്യവുമായി ഏഴു മത്സ്യബന്ധന തൊഴിലാളികളെ സമീപിച്ചത്.

14 ന് ഇവര്‍ ദ്വീപില്‍ എത്തിയെങ്കിലും പവിഴപ്പുറ്റു മൂലം തീരത്തേക്ക് ബോട്ട് അടുപ്പിക്കാനായില്ല. പീറ്റേന്ന് ചാവു ഒരു ചെറുവള്ളത്തില്‍ ദ്വീപിലേക്ക് പോകുകയായിരുന്നു. ദ്വീപ് നിവാസികളുടെ അമ്പെയ്ത്തിനെ വക വെയ്ക്കാതെ ചാവു യാത്ര തുടര്‍ന്നു. വെള്ളിയാഴ്ച അമ്പു കൊണ്ടുള്ള മുറിവേറ്റ നിലയില്‍ തിരിച്ചെത്തിയ ചാവു മുറിവില്‍ മരുന്നു വെയ്ക്കുകയും ദ്വീപ് നിവാസികളെ കണ്ടെത്തിയത് ഡയറിയില്‍ കുറിക്കുകയും ചെയ്തശേഷം രാത്രി ദ്വീപിലേക്ക് തിരിച്ചുപോയി.

അതിന് ശേഷം അയാളെ ആരും കണ്ടിട്ടില്ല. പിറ്റേന്നായിരുന്നു ചാവുവിനോട് രൂപ സാദൃശ്യമുള്ളയാളെ മണലില്‍ പാതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്്. സംഭവത്തില്‍ ചാവുവിനെ കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടേയും കണ്ണു വെട്ടിച്ച് ദ്വീപില്‍ എത്തിച്ച ഏഴു മത്സ്യത്തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോര്‍ട്ട് ബ്ലയറിലേക്കു തിരിച്ചുപോയ മത്സ്യത്തൊഴിലാളികള്‍ ചൗവിന്റെ സുഹൃത്ത് അലക്‌സാണ്ടറിനു ഡയറി കൈമാറി വിവരം പറഞ്ഞു. അലക്‌സാണ്ടര്‍ ചൗവിന്റെ യുഎസിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിനെ ബന്ധപ്പെടുകയുമായിരുന്നു. ചാവുവിന്റെ മൃതദേഹം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ പട്രോളിങ് സംവിധാനം ഏറ്റവും ശക്തമായ മേഖലകളില്‍ ഒന്നാണ് ഇത്. മല്‍സ്യബന്ധനത്തിനു പോകുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു സംഘത്തിന്റെ യാത്ര. ആന്‍ഡമാന്‍ നിക്കോബാര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജര്‍ ഇവിടെയുണ്ടെന്ന് 2011ലെ സെന്‍സസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്.

ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അവര്‍ അമ്പെയ്ത് പ്രതിരോധിക്കും. നേരത്തെ അഞ്ചു തവണ ജോണ്‍ ആന്‍ഡമാനിലെത്തിയിട്ടുണ്ട്. സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടുകാണാന്‍ അദ്ദേഹം പലതവണ ശ്രമിച്ചിരുന്നു. നവംബര്‍ 14-ന് സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായത്തോടെയാണു തീരത്തെത്തിയത്.



from mangalam.com https://ift.tt/2TvaFDQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages