കാസര്‍കോട് : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള് കാസര്‍കോട് മഡിയര്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് സസ്‌പെന്റു ചെയ്തത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രിയ്‌ക്കെതിരെ മാധവന്‍ നമ്പൂതിരി മോശമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്തിരുന്നു.
from mangalam.com https://ift.tt/2AbgdKQ
via IFTTT
No comments:
Post a Comment