നിലയ്ക്കല്‍ : ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ ഗതാഗത നിയന്ത്രണത്തെ ചൊല്ലി വാക്കേറ്റം. നിലയ്ക്കലില്‍ നിന്നും പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെയാണ് പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തത്.
അതേസമയം, വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാന ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര വിശദീകരിച്ചു.
താങ്കള്‍ ഉത്തരവിട്ടാല്‍ ഗതാഗതനിയന്ത്രണം നീക്കാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും എസ്പി ചോദിച്ചു. ഉത്തരവിടാനുള്ള അധികാരം തനിക്കില്ലെന്നും തന്റെ നിര്‍ദ്ദേശം സര്‍ക്കാരിനെ അറിയിക്കാനും മന്ത്രി എസ്പിക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിനിടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എസ്പി യതീഷ് ചന്ദ്രയോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഞങ്ങളുടെ മന്ത്രിയോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നോ..? എന്നായിരുന്നു ബിജെപി നേതാവിന്റെ ചോദ്യം. എസ്പി മിണ്ടാതെ നിന്നപ്പോള്‍ മുഖത്തുനോക്കി പേടിപ്പിക്കുന്നോ എന്നും അദ്ദേഹം ചോദിച്ചു.
from mangalam.com https://ift.tt/2DQrMLN
via IFTTT
No comments:
Post a Comment