കൊച്ചി: കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്തരിച്ച വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മൃതദേഹം കബറടക്കി. രാവിലെ 10.30ന് എറണാകുളം കലൂര്‍ തോട്ടത്തുംപടി മുസ്ലീം ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നും കബറടക്കം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ പുലര്‍ച്ചെ 2.30ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഷാനവാസ് എംപിയുടെ അന്ത്യം. പിന്നീട്, ഇന്നലെ ഉച്ചയോടെ അദ്ദേഹത്തെ കൊച്ചിയിലെത്തിക്കുകയും ചെയ്തു. എറണാകുളം നോര്‍ത്തിലുള്ള വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍ കുമാര്‍, മാത്യൂ.ടി.തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യമോപചാരം അര്‍പ്പിച്ചു.
from mangalam.com https://ift.tt/2Abg6Pq
via IFTTT
No comments:
Post a Comment