സാഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബല്ത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിക്ക് തൂക്ക് കയര്‍. ആറ് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതി ശിക്ഷവിധിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. 40കാരനായ നരേഷ് പരിഹാറിനാണ് അഡീഷണല്‍ ജിസ്സ ജഡ്ജി സുധന്‍ഷു സക്‌സേന തൂക്ക് കയര്‍ വിധിച്ചത്.
24 ദൃക്‌സാക്ഷികളെ പ്രോസിക്യൂഷന്‍ വിചാരണ ചെയ്തു. വിധി പ്രഖ്യാപിക്കുന്ന സമയം പെണ്‍കുട്ടികള്‍ ദേവതകളാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ പ്രതികള്‍ വര്‍ദ്ധിച്ച് വരും. ഇവരുടെ ഭാവി നശിപ്പിക്കുമെന്നും ജഡ്ജി പറയുന്നു.
ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഓഗസ്റ്റ് ഏഴിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ആറ് പ്രവൃത്തി ദിവസങ്ങള്‍ക്കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു.
പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്നവഴി പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ നരേഷ് സ്വന്തം വീട്ടിലേക്ക് കൊണ്ട്‌പോവുകയും ബലാല്‍ക്കാരമായി പീഡിപ്പിക്കുകയുമായിരുന്നു. അന്വേഷിച്ച് എത്തിയ അമ്മ കുട്ടിയെ പ്രതിയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമ്മ പ്രതിയെ മര്‍ദ്ദിച്ചു, എന്നാല്‍ ഈ സമയം സമീപമുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഇയാള്‍ കുട്ടിയുടെ അമ്മയെ ആക്രമിച്ചു. ഒരുവിധത്തില്‍ ഇരുവരും പ്രതിയില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ജൂലൈ 21ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
from mangalam.com https://ift.tt/2Oymw0y
via IFTTT
No comments:
Post a Comment