വീട്ടിനുള്ളിലിരുന്ന ഇലക്ട്രോണിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

വീട്ടിനുള്ളിലിരുന്ന ഇലക്ട്രോണിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ

ഇ വാർത്ത | evartha
വീട്ടിനുള്ളിലിരുന്ന ഇലക്ട്രോണിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ

Electric scooter explosion in living room

Father and daughter flee home as charging electric scooter explodes into ball of fire

Posted by Shanghaiist on Tuesday, July 31, 2018

ചൈനയിലാണ് ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. വീട്ടിനുള്ളിലിരുന്ന ഇലക്ട്രോണിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചപ്പോള്‍ സെക്കന്റുകള്‍ വ്യത്യാസത്തിലാണ് അച്ഛനും മകളും വളര്‍ത്തുനായയും രക്ഷപ്പെട്ടത്. കറണ്ട് ചാര്‍ജ്ജ് ചെയ്ത്‌കൊണ്ടിരിക്കുമ്പോഴാണ് ഇലക്ട്രോണിക് സ്‌കൂട്ടര്‍ പൊടുന്നനെ പൊട്ടിത്തെറിച്ചത്.

സ്‌കൂട്ടറില്‍ നിന്ന് പുക ആദ്യം ഉയര്‍ന്നപ്പോള്‍ തന്നെ അച്ഛന്‍ മകളേയും വളര്‍ത്തുനായയേയും കൊണ്ട് രക്ഷപ്പെട്ടു. അടുത്ത നിമിഷം സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനമുണ്ടാകുന്നതും വീഡിയോയില്‍ കാണാം. ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലാകുകയാണ്.

എന്തോ ഒരു ശബ്ദം കേട്ട ഉടന്‍ നായ്ക്കുട്ടി ഭയന്ന് കുരയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുന്നത്. ഉടന്‍ തന്നെ ഗൃഹനാഥന്‍ സ്‌കൂട്ടറിന് എന്താണ് സംഭവിച്ചതെന്നറിയാന്‍ അടുത്തുപോയി നോക്കുന്നതും അതില്‍ നിന്ന് പുക വരുന്നതും കാണാം. അടുത്ത നിമിഷം അദ്ദേഹം മകളേയും നായയേയും കൊണ്ട് തൊട്ടടുത്ത് മുറിയിലേക്ക് രക്ഷപ്പെടുന്നതും കാണാം.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അറുപതിനായിരം പേരാണ് ഇത് കണ്ടിരിക്കുന്നത്. നിരവധി പേര്‍ മിടുക്കനായ നായ്ക്കുട്ടിയേയും അച്ഛനേയും അഭിനന്ദിച്ചു. എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്,

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AFlDS2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages