സന്നിധാനം: ചരിത്രത്തിലാദ്യമായി ശബരിമല തന്ത്രി പുല്ലുമേട് വഴി സന്നിധാനത്തേക്ക്. നിറപുത്തരി ചടങ്ങുകള്‍ക്ക് എത്തുന്നതിന് വേണ്ടിയാണ് തന്ത്രിയെ ഇത്തരത്തില്‍ എത്തിച്ചത്. കനത്തമഴയെത്തുടര്‍ന്ന് പമ്പയടക്കമുള്ള നദികളിലൂടെ വെള്ളം കൂടുതലായതാണ് ഇതിന് കാരണം. പമ്പ, ആനത്തോട് അണക്കെട്ടുകള്‍ തുറന്നതിനേത്തുടര്‍ന്നാണ് പമ്പയാറില്‍ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായത്.
പുല്ലുമേട് മുഖാന്തരം സന്നിധാനത്തേക്ക് നടപ്പാതയുണ്ടെങ്കിലും അയ്യപ്പഭക്തന്മാര്‍ക്ക് ഇതുവഴി പ്രവേശനമില്ല. ആചാരലംഘനം വരാതിരിക്കുന്നതിന് വേണ്ടിയാണ് നടപ്പാതയിലൂടെ തന്ത്രി കണ്ഠരര് മോഹനരേയും സംഘത്തെയും പുല്ലുമേട് വഴി പോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേസമയം, തടസ്സങ്ങളറായിതെ എത്തിയ ഭക്തരെ പമ്പയില്‍ എത്തുന്നതിന് മുന്‍പ് തിരിച്ചയക്കേണ്ടി വന്നതും ഇതാദ്യമാണ്.
ഇതിന് പുറനെ ഭക്തര്‍ക്ക് മലകയറാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക തന്ത്രിയുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര നട തുറക്കല്‍ എന്നിവ അടക്കം ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് മഴ കാരണം ഉണ്ടായത്. നിറപുത്തിരിച്ചടങ്ങിന് ചൊവ്വാഴ്ച വൈകീട്ട് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രിയുടെ അസ്സാന്നിദ്ധ്യത്തില്‍ നടതുറന്നത്.
നാല് തൊഴിലാളികളുടെ സഹായത്തോടെയാണ് നെല്‍ക്കതിര്‍ സന്നിധാനത്തെത്തിച്ചത്. പമ്പയില്‍ നിന്നും ചാക്കില്‍ കെട്ടിയശേഷം നീന്തിയാണ് മറുകരയില്‍ എത്തിയത്.
from mangalam.com https://ift.tt/2OFiaF9
via IFTTT
No comments:
Post a Comment