കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്. കനത്ത മഴയില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയതാണ് ഇതിന് കാരണം. റണ്‍വേയില്‍ വെള്ളം ഇരച്ചുകയറുകയാണ്. മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ്‌ചെയ്ത് കളയാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ചെങ്കല്‍തോട് കരകവിഞ്ഞ് ഒഴുകുന്നതാണ് വിമാനത്താവളത്തില്‍ വെള്ളം കയറാന്‍ കാരണം. ശക്തമായ മഴയും പ്രദേശത്തുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ നാല് മണിമുതല്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചുവെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു. എന്നാല്‍ റണ്‍വേ മുഴുവന്‍ വെള്ളത്തിലായതും വെള്ളം പറ്റിക്കാന്‍ സാധിക്കാതെ വന്നതോടെ നാല് ദിവസത്തേക്ക് വിമാനത്താവളം അടച്ചിടുന്നതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തിയ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരുവനന്തപുരത്തും, ചെന്നൈയിലും, ബാംഗ്ലൂരുമായി വിമാനങ്ങള്‍ ഇറക്കി. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. നന്പര്‍: 0484 3053500, 2610094.
from mangalam.com https://ift.tt/2OAEwaA
via IFTTT
No comments:
Post a Comment