ഇ വാർത്ത | evartha
കൗമാരക്കാരിയുടെ തൊണ്ടയില്‍ നിന്ന് കണ്ടെടുത്തത് 9 സൂചികള്‍
ബംഗാളില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയുടെ തൊണ്ടയില്‍ നിന്ന് 9 സൂചികളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. നാലു മണിക്കൂര്‍ നീണ്ടുനിന്നു സര്‍ജറി. തൊണ്ടയ്ക്കുപിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ടു സൂചികളും കുത്തിയിറക്കിയതായി എക്‌സ് റേയില്‍ കണ്ടെത്തിയിരുന്നു.
സൂചികള്‍ അന്നനാളത്തില്‍ തുളഞ്ഞുകയറിയിട്ടുണ്ടായിരുന്നില്ല. തൊണ്ടവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്ങനൊണ് സൂചികള്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല. എന്നാല്‍ കുട്ടി സൂചി വിഴുങ്ങിയതാകില്ലെന്നും മാതാപിതാക്കള്‍ മന്ത്രവാദം നടത്തിയാതാകാമെന്നും അയല്‍വാസികള്‍ ആരോപിച്ചു.
വിഷാദരോഗത്തിന് അടിമയായ പെണ്‍കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ മന്ത്രവാദം നടത്താറുള്ളതായി അയല്‍വാസികള്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കുട്ടി സംസാരിക്കാറായിട്ടില്ല. അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Mc5ioZ
via IFTTT

No comments:
Post a Comment