സംശയാസ്പദമായ സാഹചര്യത്തില്‍ 47 ഓളം മയിലുകള്‍ ചത്തൊടുങ്ങി; വിഷം നല്‍കി കൊന്നതെന്ന് സംശയം - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 5 August 2018

സംശയാസ്പദമായ സാഹചര്യത്തില്‍ 47 ഓളം മയിലുകള്‍ ചത്തൊടുങ്ങി; വിഷം നല്‍കി കൊന്നതെന്ന് സംശയം

മധുര: തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ 47 ഓളം മയിലുകള്‍ ചത്തൊടുങ്ങി. മധുരാന്തകം തടാകത്തിന് സമീപത്തായി വയലില്‍ ചത്തുകിടക്കുന്നതാണ് കണ്ടത്. വിഷം നല്‍കി കൊന്നതാണെന്ന് സംശയിക്കുന്നു. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. പിന്നീട് ഇവര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ഇവയുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ എന്താണ് സംഭവമെന്ന് വ്യക്തമാക്കു എന്നാണ് റിപ്പോര്‍ട്ട്. വൈല്‍ഡ് ലൈഫ് പ്രൊടക്ഷന്‍ നിയമപ്രകാരം മയിലുകള്‍ സംരക്ഷണം അര്‍ഹിക്കുന്ന പക്ഷിയാണ്. ഇതിനെ കൊന്നതാണെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും മധുര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. അറുമുഖം അറിയിച്ചു. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

ധാന്യങ്ങളില്‍ വിഷം കലര്‍ത്തിയശേഷം മയിലുകള്‍ക്ക് നല്‍കി വധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നും ധാന്യങ്ങള്‍ പരിശോധനയ്ക്ക് ശേഷം കാര്യം വ്യക്തമാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.



from mangalam.com https://ift.tt/2vgjyqw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages