ഇ വാർത്ത | evartha
ഇടുക്കി ഡാം: 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എം.എം.മണി
ഇടുക്കി: ആവശ്യമെങ്കില്‍ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കുകയുള്ളുവെന്ന് മന്ത്രി എം.എം മണി. നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി കലക്ടറേറ്റില്‍ കൂടിയ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണക്കെട്ടു തുറക്കേണ്ടി വരുമെന്ന പിരിമുറുക്കം ഇപ്പോള്‍ മാറിയിട്ടുണ്ട്. ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കും. പിന്നാലെ 2398 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം ഇനിയും ബാക്കി കിടക്കുന്നു. തുലാവര്‍ഷം വരാനിരിക്കുന്നു.
ഇതിന് മുമ്പ് അങ്ങനെയുള്ള ഘട്ടങ്ങളിലാണ് അണക്കെട്ട് തുറന്നിട്ടുള്ളത്. ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം. പിന്നീട് അണക്കെട്ട് തുറന്നിടേണ്ടി വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധാരണ ലഭിക്കും. കെ.എസ്.ഇ.ബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിശദമായി ചര്‍ച്ച നടത്തി.
നിലവിലെ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടതില്ല എന്ന് തന്നെയാണ് തീരുമാനമെന്നും മണി പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇടുക്കിയിലെ ജലനിരപ്പില്‍ മാറ്റുണ്ടായിട്ടില്ല. 2396.12 എന്ന നിലയില്‍ നില്‍ക്കുകയാണ്. വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്ക് നീരഴൊക്കും ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2M8bGxt
via IFTTT
No comments:
Post a Comment