ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനു ശേഷം നിറവയറുമായെത്തി ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. 'ജസ്റ്റ് ഫോര്‍ വുമണ്‍' മാസികയുടെ ഫോട്ടോ ഷൂട്ടിനാണ് സാനിയ നിറവയറുമായി എത്തിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പും ജീവിതത്തില്‍ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വീഡിയോയും ജസ്റ്റ് ഫോര്‍ വുമണ്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
ധാരാളം യാത്ര ചെയ്യണ്ടി വരുന്നതാണ് ഈ സമയത്ത് നേരിടുന്ന പ്രധാന ബുദ്ധിമുട്ടെന്നും ഭര്‍ത്താവും കുടുംബാംഗങ്ങളും തനിക്ക് ഏറെ വാത്സല്യം തരുന്നുണ്ടെന്നും സാനിയ പറയുന്നു.
മാസങ്ങള്‍ക്കു മുന്‍പ് താന്‍ ആവശ്യപ്പെട്ടിരുന്ന ഷൂസ് മാലിക് അപ്രതീക്ഷിതമായി എനിക്ക് സമ്മാനിച്ചിരിക്കുന്നു. എന്നാല്‍, കാല്‍പാദങ്ങള്‍ തടിച്ചിരിക്കുന്നതിനാല്‍ എനിക്ക് അവ പാകമാകുന്നില്ലെന്നും സാനിയ പറയുന്നു.
2010 ലായിരുന്നു പാക് ക്രിക്കറ്റ് താരം ശുബ്‌ഐ മാലികുമായുള്ള സാനിയയുടെ വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുക എന്ന് ഗോവ ഫെസ്റ്റ് 2018 'ലിംഗസമത്വം' എന്ന വിഷയത്തില്‍ സാനിയ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2meQWc1
via IFTTT
No comments:
Post a Comment