കൊല്‍ക്കത്ത: ശശി തരൂരിന്റെ വിവാദമായ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ നേരിട്ടു ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഭരണഘടനയെ അവഹേളിച്ചു, മതവികാരം വൃണപ്പെടുത്തി എന്നു കാണിച്ച് സുമീത് ചൗധരി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.
അടുത്തമാസം 14ന് കോടതിയില്‍ തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ഒരു ഹിന്ദു പാകിസ്താന്‍ ആക്കി മാറ്റുമെന്നായിരുന്നു തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത് വന്നിരുന്നു.
അതേസമയം, വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിലപാട് ആവര്‍ത്തിക്കുകയായിരുന്നു തരൂര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് തരൂര്‍ തന്റെ വാക്കുകള്‍ വീണ്ടും ആവര്‍ത്തിച്ചത്.
ബിജെപി ഭരണഘടന പൊളിച്ചെഴുതിയാല്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സമത്വം എടുത്തുകളയുമെന്നും. മഹാത്മഗാന്ധി അടക്കമുള്ളവര്‍ കണ്ട ഇന്ത്യയാകില്ല അതെന്നും തരൂര്‍ പറഞ്ഞു.
from mangalam.com https://ift.tt/2miIicO
via IFTTT
 
 
 
No comments:
Post a Comment