ചെന്നൈ; ഡിഎംകെയില്‍ അടുത്ത തലമുറയിലേക്ക് അധികാരം കൈമാറുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആദ്യ ഘട്ടമെന്നവണ്ണം ജൂലൈ 15 കരുണാനിധിയുടെ 95-ാം ജന്മദിനഘോഷത്തിന്റെ ഭാഗമായി ഏഴിടത്തു ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയ്‌നിധി സ്റ്റാലിന്‍ പാര്‍ട്ടി പതാക ഉയര്‍ത്തുമെന്നാണ് സൂചന.
പാര്‍ട്ടി മുഖപത്രമായ മുരശൊലിയിലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്ത് ഒന്നുമില്ലാത്ത ഒരാള്‍ പാര്‍ട്ടി പതാക ഉയര്‍ത്തുന്നത്. ഇതോടെ കരുണാനിധിയുടെ കുടുംബത്തിലെ മൂന്നാം തലമുറിയിലേക്ക് അധികാരം കൈമാറുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണുള്ളത്. എന്നാല്‍, ഉദയ്‌നിധി കൂടി പാര്‍ട്ടി തലപ്പത്തേക്ക് വരുന്നതിനോട് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം എതിര്‍പ്പുണ്ടെന്നാണ് സൂചന. നിലവില്‍ മുരശൊലിയുടെ മാനേജിങ്ങ് എഡിറ്ററാണ് ഉദയ്‌നിധി.
എഡിഎംകെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവിത്യാസങ്ങള്‍ മുതലെടുക്കുന്നതിനും പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമാണ് സ്റ്റാലിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ രംഗത്തുകൂടി എത്തി സിനിമ രംഗത്ത് നായകനായി എത്തിയിരിക്കുകയാണ് ഉദയ്‌നിധി സ്റ്റാലിന്‍. രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കകുറിക്കുന്നതിനായി കാവേരി വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധ ചടങ്ങുകളില്‍ ഉദയനിധിയുടെ ശ്രദ്ധേയ അരങ്ങേറ്റമുണ്ടായിരുന്നു.
മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ തുടങ്ങുന്നതിനെ സ്റ്റാലിന്റെ സഹോദരന്‍ അഴഗിരി പരസ്യമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അതിന് പ്രതികരിക്കാതെയാണ് ഡിഎംകെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ഉദയ്‌നിധിയെ പങ്കെടുപ്പിക്കുന്നത്.
from mangalam.com https://ift.tt/2mhxv2x
via IFTTT
No comments:
Post a Comment