റിയാദ്: കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുള്ള സൗദി അറേബ്യയില്‍ ഞായറാഴ്ച പുതിയ ചരിത്രമെഴുതും. ആറു പതിറ്റാണ്ട് പിന്നിലെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന സൗദി സ്ത്രീകള്‍ നാളെ മുതല്‍ മുന്നിലെ ഡ്രൈവിംഗ് സീറ്റിലേക്ക് വരും. സ്ത്രീകള്‍ക്ക് നില നിന്നിരുന്നു ഡ്രൈവിംഗ് നിരോധനം എടുത്തുകളയുന്നത് നാളെ മുതല്‍ നിലവില്‍ വരും. വീട്ടിലെ സ്ത്രീകള്‍ക്ക് മാത്രം പുറത്തുപോകാന്‍ ഡ്രൈവറെ ജോലിക്കെടുക്കുന്ന പതിവ് രീതി മാറി സ്ത്രീകള്‍ തനിച്ച് ഡ്രൈവ് ചെയ്ത് പുറത്തു പോകുന്ന രീതി വന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാകും.
അതേസമയം പുതിയ നിയമം തിരിച്ചടിയാകുന്നത് സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശി ഡ്രൈവര്‍മാരുള്ള ഇന്ത്യയ്ക്കും ബംഗ്‌ളാദേശിനുമാണ്. വീട്ടിലെ സ്ത്രീകളുടെ യാത്രയ്ക്ക് മാത്രം ദിവസക്കൂലിക്ക് ഇന്ത്യന്‍ ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നിരോധനം ഇല്ലാതാകുന്നതോടെ 15.1 ദശലക്ഷം സ്ത്രീകളാണ് സ്റ്റീയറിംഗ് വീലിന് പിന്നിലേക്ക് എത്തുക. സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം മാറുന്നതോടെ ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് പണിയാകും. സൗദിയിലെ 1.67 ദശലക്ഷം വിദേശ വീട്ടു ജോലിക്കാരില്‍ 1.38 ദശലക്ഷം പേരും ഡ്രൈവര്‍മാരാണ്. ഇതിലൂടെ ശമ്പളവും വര്‍ക്ക് പെര്‍മിറ്റ് ഫീസുമായി 20 ബില്യണ്‍ സൗദി റിയാലാണ് രാജ്യത്തിന് ലാഭമുണ്ടാക്കാന്‍ കഴിയുക.
2020 ഓടെ സൗദിയില്‍ 30 ലക്ഷം സ്ത്രീകള്‍ വാഹനം ഓടിക്കുമെന്നാണ് അക്കൗണ്ടന്‍സി സ്ഥാപനമായ പിഡബ്‌ള്യൂസി പ്രവചിക്കുന്നത്. നിലവില്‍ ഡ്രൈവിംഗ് പരിശീലനത്തിനുള്ള സ്ഥാപനങ്ങളില്‍ പതിനായിരങ്ങളാണ് എത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതി ലഭ്യമാകുന്നതോടെ സൗദി സമ്പദ്‌വ്യവസ്ഥയ്ക്കും കാര്‍ വ്യവസായത്തിനും ഗുണകരമാകും.
നിലവില്‍ സൗദിഅറേബ്യയില്‍ കാര്‍ വ്യവസായം പ്രതിസന്ധിയിലാണ്. കഴിഞ്ഞ വര്‍ഷം 536,767 വാഹനങ്ങളാണ് വില്‍പ്പന നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.3 ശതമാനം കുറവ് വന്നതായിട്ടാണ് വിലയിരുത്തല്‍. എണ്ണവ്യവസായം ദുര്‍ബ്ബലമായതോടെ സൗദിയുടെ ജിഡിപിയിലും കഴിഞ്ഞ വര്‍ഷം 0.5 ശതമാനം കുറവ് വന്നിരിക്കുകയാണ്. 1957 മുതല്‍ നില നിന്ന നിരോധനം ജൂണ്‍ 24 നാണ് മാറുന്നത്. അതേസമയം തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന ഉത്തരവ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുലസീസ് അല്‍ സൗദ് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ചിരുന്നു. പുതിയ മാറ്റങ്ങള്‍ സൗദിയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
സമ്പദ് വ്യവസ്ഥ എണ്ണവരുമാനത്തെ മാത്രം ആശ്രയിക്കാത്ത നിലയിലേക്ക് 2030 ഓടെ മാറ്റിയെഴുതാനാണ് പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാനും അത് 23 ശതമാനം മുതല്‍ 30 ശതമാനം വരെ ആക്കാനും അങ്ങിനെ രാജ്യത്തെ തൊഴിലില്ലായ്മ 11.6 ശതമാനത്തില്‍ നിന്നും 7 ആക്കി കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. 2017 ന്റെ അവസാന പാദം വരെ തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്ത നിരക്ക് 20.9 ശതമാനമാണ്. അതേസമയം പുരുഷ പങ്കാളിത്തമാകട്ടെ 79 ശതമാനവും. പുതിയ നിയമം 0.43 ദശലക്ഷം സ്ത്രീ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാരണമാകും.
from mangalam.com https://ift.tt/2KhbjmK
via IFTTT
No comments:
Post a Comment