ഗോരഖ്പൂര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍ 12കാരന്‍ മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞപ്പോഴാണ് 85 കാരിയായ അനാരാ ദേവിയുടെ ആരോഗ്യനില മോശമായത്. ആ സമയത്ത് ഛോട്ടു എന്ന ചെറുമകനാണ് മുത്തശ്ശിക്കൊപ്പമുണ്ടായിരുന്നത്. ഇത് കണ്ട് അയല്‍വാസികള്‍ ആംബുലന്‍സിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വരികയായിരുന്നു.
മുത്തശ്ശിയുടെ നില കണ്ടതോടെ ഛോട്ടു ഉന്തുവണ്ടിയില്‍ ആശുപത്രിയില്‍ എത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിക്രംജോഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഛോട്ടു എത്തിക്കുകയായിരുന്നു.
വേദനകാരണം മുത്തശ്ശി ഉറക്കെ കരയുകയായിരുന്നു. നിമിഷം കഴിയുന്തോറും ആരോഗ്യനില മോശമായി വരികയായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ ആംബുലന്‍സ് സേവനത്തിനായി ഫോണ്‍ ചെയ്തു എങ്കിലും അധികൃതര്‍ ആരും അത് എടുത്തില്ല. കുറച്ചുസമയം കാത്തിരുന്നശേഷവും കാണാത്തതിനെത്തുടര്‍ന്ന് ഗ്രാമത്തില്‍ ലഭിച്ച ഉന്തുവണ്ടിയില്‍ കയറ്റി പോകുകയായിരുന്നു.
അനാര ദേവി ഇപ്പോള്‍ പ്രഥമീക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പൂര്‍.
from mangalam.com https://ift.tt/2K3Xjxg
via IFTTT
No comments:
Post a Comment